Times Kerala

‘എൽഡിഎഫ് രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും’: ഇ പി ജയരാജൻ

 
 കോൺഗ്രസ് മുസ്‌ലിം ലീഗിനെ വട്ടംകറക്കിക്കൊണ്ടിരിക്കുന്നു; ഇ.പി ജയരാജൻ
എൽഡിഎഫ് ന്റെ രാജ്യസഭാ സെറ്റ് സി പി ഐ ക്കും കേരള കോൺഗ്രസ് എമ്മിനും നൽകുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് ഇ പി ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിന് സ്ഥാനാർഥി നിർണയത്തിൽ ഒരു പ്രതിസന്ധിയില്ല. എല്ലാ പാർട്ടികളുമായി ഉഭയ കക്ഷി രണ്ട് സീറ്റിലും ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കും. സ്ഥാനാർത്ഥികളെ അതാത് പാർട്ടികൾ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story