HomeKeralaകുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പൊലീസ്; സംഘം...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പൊലീസ്; സംഘം വീണ്ടും കേരളത്തിലേക്ക് | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി മധ്യപ്രദേശ് പൊലീസ്. പട്ടികവർഗ കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് കേസിൽ പുതിയ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തർക്കമാണ് കേസിനെ സങ്കീർണ്ണമാക്കുന്നത്.(Kumbh Mela viral star’s wedding, Madhya Pradesh Police intensify investigation)

പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് പട്ടികവർഗ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കമ്മീഷന് മുന്നിൽ ഹാജരായ കേരള, മധ്യപ്രദേശ് പൊലീസുകളുടെ അന്വേഷണ റിപ്പോർട്ടുകളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി.

പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന ഒറിജിനൽ രേഖകൾ മധ്യപ്രദേശ് പൊലീസ് വീണ്ടും പരിശോധിക്കും. ഈ കേസിൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസുകാർ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചതാണെന്നും വിവാഹത്തിൽ നിയമപരമായ വീഴ്ചകളില്ലെന്നുമാണ് കേരള പൊലീസിന്റെ വാദം.

WhatsApp Channel Banner

Latest updates

നിരാഹാര സമരം 21ാം ദിവസത്തിലേക്ക്: സോനം വാങ്ചുക്കിനെ ഡൽഹി...

ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലംപ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു...

‘ഞങ്ങൾക്ക് അവരെ ആവശ്യമില്ല’: USൽ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ...

ന്യൂഡൽഹി: അമേരിക്കയിൽ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്ത് പകരം യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ...

ഇറാനെതിരെയുള്ള വ്യോമാക്രമണം ശക്തമാക്കാൻ US: ഇസ്രായേലിലേക്ക് കൂടുതൽ ഇന്ധന...

വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നടപടികൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിലേക്ക് അധിക സൈനിക റീഫ്യൂവലിങ് വിമാനങ്ങൾ വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന സുരക്ഷാ...

‘3 ദിവസത്തിനകം യുദ്ധം നിർത്തിയില്ലെങ്കിൽ സമ്പൂർണ്ണ നാശം, അതിർത്തികൾ...

ടെഹ്‌റാൻ: തങ്ങളുടെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം യുഎസ് ശക്തമാക്കിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയാറാകണമെന്നും, അല്ലാത്തപക്ഷം നിയന്ത്രണങ്ങളില്ലാത്ത സമ്പൂർണ്ണ...

മിഷൻ ആഗമൻ: സ്കൈറൂട്ടിൻ്റെ വിക്രം-1 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും,...

ശ്രീഹരിക്കോട്ട: ഭാരതത്തിൻ്റെ സ്വകാര്യ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടത്തിനൊരുങ്ങി സ്കൈറൂട്ട് എയറോസ്‌പേസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത 'വിക്രം-1' റോക്കറ്റ് അതിന്റെ കന്നി ഭ്രമണപഥ ദൗത്യത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...