HomeNational'ഞങ്ങൾക്ക് അവരെ ആവശ്യമില്ല': USൽ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ ഒഴിവാക്കാൻ ട്രംപ്;...

‘ഞങ്ങൾക്ക് അവരെ ആവശ്യമില്ല’: USൽ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ ഒഴിവാക്കാൻ ട്രംപ്; ഇന്ത്യക്കാർക്ക് ആശങ്ക | Donald Trump

ന്യൂഡൽഹി: അമേരിക്കയിൽ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്ത് പകരം യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവേനിയയിൽ നടന്ന ഡിഫൻസ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിയിലാണ് ട്രംപിന്റെ ഈ വിവാദ പരാമർശം. അനധികൃതമായി എത്തിയ പല ഡ്രൈവർമാരും റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മാരകമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.(Donald Trump Proposes Replacing Immigrant Truck Drivers With Veterans)

ഈ പുതിയ നിർദ്ദേശം നടപ്പിലായാൽ യുഎസിലെ ട്രക്കിങ് മേഖലയെ ആശ്രയിക്കുന്ന, പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിച്ചേക്കും. അനധികൃതമായി എത്തിയ കുടിയേറ്റക്കാരായ ഡ്രൈവർമാർക്കെതിരെ ഉടൻ തന്നെ ചരിത്രപരമായ നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. “പലർക്കും റോഡിലെ ബോർഡുകൾ വായിക്കാൻ അറിയില്ല. പലരും മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണ്. അവർ അമേരിക്കൻ റോഡുകളിലൂടെ വണ്ടിയോടിക്കാൻ യോഗ്യരല്ല,” ട്രംപ് ആരോപിച്ചു.

ഇവർക്ക് പകരം അമേരിക്കൻ സൈനികർക്ക് ട്രക്ക് ഡ്രൈവിങ്ങിൽ പരിശീലനം നൽകി മുൻഗണന നൽകുമെന്നും, യുഎസ് മിലിട്ടറിയിൽ ഭാരമേറിയ വാഹനങ്ങൾ ഓട പരിചയമുള്ള വിമുക്തഭടന്മാർക്ക് നേരിട്ട് കൊമേഴ്‌സ്യൽ ഡ്രൈവിങ് ലൈസൻസ് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യൻ കുടിയേറ്റക്കാർ, പ്രത്യേകിച്ച് സിഖ് വംശജർ, അമേരിക്കൻ ട്രക്കിങ് വ്യവസായത്തിൽ നിർണായക സ്വാധീനമുള്ളവരാണ്. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്‌സ് അസോസിയേഷന്റെ കണക്കനുസരിച്ച് 1.3 ലക്ഷം മുതൽ 1.5 ലക്ഷം വരെ പഞ്ചാബി-ഹരിയാന സ്വദേശികൾ ഈ മേഖലയിലുണ്ട്.

Story Summary

US President Donald Trump has proposed replacing undocumented immigrant truck drivers with American military veterans, claiming illegal operators compromise road safety. This policy shift could heavily impact thousands of Indian immigrants, especially from Punjab and Haryana, who form a massive segment of the US trucking workforce.

WhatsApp Channel Banner

Latest updates

ഫിഫ ലോകകപ്പ് ഫൈനൽ 2026: ഇന്ന് സംസ്ഥാനത്ത് വൈദ്യുതി...

തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം തടസ്സമില്ലാതെ കാണുന്നതിന് സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ പോരാട്ടം തത്സമയം ആസ്വദിക്കാൻ കായികപ്രേമികൾ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസ...

പൊതിച്ചോറ് വിവാദം കൊടുമ്പിരിക്കൊള്ളുന്നു: കടുത്ത നിലപാടിൽ മന്ത്രി K...

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സ്വഭാവമുള്ള സൗജന്യ ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ നേതാക്കൾ...

‘ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്, സർക്കാരിന്...

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മുൻ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാർ കഴിഞ്ഞ ഇടതുസർക്കാർ റദ്ദാക്കിയതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക്...

അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയായിരുന്നു സംഭവം. കാലാവസ്ഥാ...

‘മൗനം അംഗീകരിക്കാനാവില്ല’: രാമക്ഷേത്ര സംഭാവന വിവാദത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച്...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും. സംഭാവന...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...