HomeKeralaകുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ, മൊഴിയെടുക്കും | Kumbh...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ, മൊഴിയെടുക്കും | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. കൊച്ചി പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും ദമ്പതികളുടെ മൊഴി രേഖപ്പെടുത്തുക.(Kumbh Mela viral star’s wedding, Madhya Pradesh Police in Kochi

കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായി റിപ്പോർട്ടിലുണ്ട്.

മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും വിഷയത്തിൽ വിശദീകരണം നൽകാൻ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Clickable Info Box