Times Kerala

കുടുംബശ്രീ തിരികെ സ്‌കൂളില്‍ ക്യാമ്പയിന്‍:സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

 
294

കുടുംബശ്രീ തിരികെ സ്‌കൂളില്‍ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് തൃത്താല ഡോ. കെ.ബി. മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ക്യാമ്പയിന്റെ നടത്തിപ്പിനായി 201 അംഗ സംഘാടകസമിതി രൂപീകരിച്ചു. സമിതി ചെയര്‍പേഴ്‌സണായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, വര്‍ക്കിങ് ചെയര്‍പേഴ്‌സണായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന, ജനറല്‍ കണ്‍വീനറായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, കണ്‍വീനറായി ജില്ലാ പ്രോഗ്രാം മാനേജര്‍ സബിത എന്നിവരെ തെരഞ്ഞെടുത്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയായ യോഗത്തില്‍ സംസ്ഥാന മിഷൻ പ്രോഗ്രാം ഓഫീസർ രതീഷ്, പ്രോഗ്രാം മാനേജർ നിഷാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, രാഷ്ട്രീയ, സംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story