HomeKeralaKSRTCയുടെ 'പിങ്ക് ബസ്' സർവീസുകൾക്ക് ഇന്ന് തുടക്കം | KSRTC Pink...

KSRTCയുടെ ‘പിങ്ക് ബസ്’ സർവീസുകൾക്ക് ഇന്ന് തുടക്കം | KSRTC Pink Bus

തിരുവനന്തപുരം: വനിതാ യാത്രക്കാർക്ക് രാത്രികാലങ്ങളിൽ കൂടുതൽ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാസൗകര്യം ഉറപ്പാക്കാൻ കെഎസ്ആർടിസി നടപ്പിലാക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.(KSRTC Pink Bus Service to be Launched In Thiruvananthapuram)

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന ഐടി ഹബ്ബായ ടെക്നോപാർക്ക് റൂട്ടിലാണ് സർവീസ് നടത്തുക. കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ വഴി കടന്നുപോകും.

രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതകൾ, ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാർ, നൈറ്റ് ഷിഫ്റ്റ് ആശുപത്രി ജീവനക്കാർ, ട്രെയിൻ മാർഗമെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും എന്നിവർക്ക് ഈ സർവീസ് വലിയ ആശ്വാസമാകും. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിലവിൽ സർവീസിനായി ഉപയോഗിക്കുന്നത്.

Story Summary

KSRTC is launching its new ‘Pink Bus’ service today in Thiruvananthapuram to provide safe and reliable night travel for women passengers. Part of the state government’s 100-day action plan, the service will primarily cover major routes including Technopark, hospitals, and transit hubs.

WhatsApp Channel Banner

Latest updates

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും...

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി...

‘കേന്ദ്ര നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഞാൻ എത്തിയത്’: ലക്ഷങ്ങൾ ചിലവഴിച്ച്...

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നത്. എന്നാൽ, കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിനിടയിൽ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം ഇന്ന് പരിശോധന...

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ...

ശബരിമല തന്ത്രിസ്ഥാനത്ത് മാറ്റം വരുമോ?: കണ്ഠരര് രാജീവർക്ക് പകരം...

തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരുന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് നിർണ്ണായക തീരുമാനമെടുക്കും. സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടർന്നു...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...