Times Kerala

  കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം; 32 കാരൻ പിടിയിൽ 

 
  കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം; 32 കാരൻ പിടിയിൽ 
 
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.  കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) ആണ് പിടിയിലായത്.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിക്കു നേരേയായിരുന്നു രഞ്ജിത്തിന്റെ അതിക്രമം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബാലരാമപുരം പോലീസിന് കൈമാറി.

Related Topics

Share this story