HomeKeralaകിലോക്കണക്കിന് എംഡിഎംഎ കേസ്; ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി...

കിലോക്കണക്കിന് എംഡിഎംഎ കേസ്; ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതി അന്തർസംസ്ഥാന അതിർത്തിയിൽ പിടിയിൽ | Kozhikode MDMA Drug Case

കോഴിക്കോട്: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെട്ട കുപ്രസിദ്ധ അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയ തലവൻ ഒടുവിൽ പോലീസ് വലയിലായി (Kozhikode MDMA Drug Case). നീലേശ്വരം പുല്ലമ്പാടി സ്വദേശിയായ മുഹമ്മദ് ഹനീഫയെയാണ് ആന്ധ്രപ്രദേശ് – കർണാടക അതിർത്തിയിൽ വെച്ച് റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും സഹായത്തോടെ കോഴിക്കോട് റൂറൽ പോലീസ് സംഘം അതീവ സാഹസികമായി പിടികൂടിയത്. കഴിഞ്ഞ മേയ് 23-നാണ് മുക്കം പോലീസിന്റെ കസ്റ്റഡിയിൽ നിന്നും ഗുജറാത്തിലെ വഡോദര റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ഇയാൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. പ്രതിക്കായി മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായത്തോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് വൻ തിരച്ചിൽ നടത്തിവരികയായിരുന്നു അന്വേഷണസംഘം.

മുക്കം പോലീസ് ഇൻസ്‌പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘമായിരുന്നു പ്രതിയായ ഹനീഫയുമായി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായി ഡൽഹിയിലേക്ക് പോയിരുന്നത്. ഹനീഫ വാടകയ്‌ക്കെടുത്ത മുക്കം മണാശ്ശേരിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം മൂന്ന് കിലോയോളം വരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. ഇതിന് തൊട്ടുമുൻപ് 500 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം ഹനീഫയെ പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മണാശ്ശേരിയിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച കോടികളുടെ മയക്കുമരുന്നിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.

കേരളത്തിലെ മയക്കുമരുന്ന് മൊത്തവിതരണ ശൃംഖലയിലെ ഏറ്റവും പ്രധാനിയായ കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഹനീഫയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നൈജീരിയൻ മയക്കുമരുന്ന് മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഡൽഹിയിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നുകൾ ട്രെയിൻ മാർഗ്ഗവും കൊറിയർ വഴിയും കേരളത്തിലെത്തിച്ച് ലഹരി സംഘങ്ങൾക്ക് കൈമാറുന്നത് ഇയാളായിരുന്നു. ഡൽഹിയിൽ നിന്നും പുതിയ സ്റ്റോക്കുമായി നാട്ടിലെത്തി വിതരണത്തിന് പോകുന്നതിനിടയിലാണ് ഹനീഫയെ ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ തിരികെ എത്തിച്ചതോടെ, ഇയാളെ കോടതിയിൽ ഹാജരാക്കി കടുത്ത സുരക്ഷയോടെ വീണ്ടും ഡൽഹിയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസ് നീക്കം.

Summary: Notorious drug mafia leader Muhammad Hanefa, who escaped from police custody in Gujarat while being taken to Delhi for evidence collection, has been re-arrested near the Andhra Pradesh – Karnataka border. Hanefa had been previously captured with over three kilograms of MDMA from his rented house in Manassery by the Kozhikode Rural DANSAF team under SP T. Farash. The joint operation by Kerala Police, RPF, and Railway Police successfully tracked him down after a massive interstate manhunt.

WhatsApp Channel Banner

Latest updates

അതിതീവ്ര മഴ തുടരുന്നു: തിങ്കളാഴ്ച എട്ട് ജില്ലകളിൽ പ്രൊഫഷണൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച എട്ട് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

പത്തനംതിട്ടയിൽ ഇന്ന് രാത്രിയും കനത്ത ജാഗ്രത വേണം; മിന്നൽ...

പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെയും...

ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’: ലോക റെക്കോർഡ് സ്വന്തമാക്കി...

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 'സാരിപ്പൂക്കളം' തീർത്ത് ചരിത്ര നേട്ടവും ലോക റെക്കോർഡും സ്വന്തമാക്കി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ബ്രാൻഡായ മഹാറാണി വെഡിങ് കളക്ഷൻസ് (Maharani Wedding Collections). പരമ്പരാഗത രീതിയിലുള്ള...

പൊള്ളാച്ചി – പഴനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ...

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി - പഴനി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Pollachi Palani highway accident). ഞായറാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക്...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി (Kerala rain update 2026). പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്....

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....