കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി – പഴനി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Pollachi Palani highway accident). ഞായറാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
പൊള്ളാച്ചിക്ക് സമീപമുള്ള നല്ലമ്പള്ളി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാംപാളയം സ്വദേശികളായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആരതി, പുരാനി എന്നിവരും കാറിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്.
നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ നെഗമം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: Five people, including four members of a family from Coimbatore, were killed when their speeding car rammed into a stationary lorry near Nallampalli Junction on the Pollachi-Palani National Highway. Police have launched an investigation into the crash.


