മരുന്ന് മാറി കുത്തിവെച്ചു,കോഴിക്കോട് വയോധിക മരിച്ചതായി പരാതി

news
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് വയോധിക മരിച്ചു .ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സരോജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് .ചൊവ്വാഴ്ച വാര്‍ഡിലേക്ക് മാറ്റിയ ഇവര്‍ക്ക് ഒരു ഇഞ്ചക്ഷന്‍ നല്‍കി. ഇതോടെ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഉടൻ തന്നെ  അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനും, പോലീസിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട് .

Share this story