

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിൻ്റെ പേരിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കാജാ ഹുസൈൻ(പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അംഗം), സദ്ദാം ഹുസൈൻ( യൂത്ത് കോൺഗ്രസ് പ്രവർത്തകൻ). ഷാനവാസ് സുലൈമാൻ( മുൻ വണ്ടാഴി പഞ്ചായത്ത് അംഗം) തുടങ്ങിയവരെ ആണ് പുറത്താക്കിയത്.
ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതാണ് നടപടിക്ക് കാരണം. സദ്ദാം ഹുസൈൻ്റെ വ്യാപാര സംഘടനയുടെ പേരിൽ പാലക്കാട് നഗരസഭയിലെ വിവിധയിടങ്ങളിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. സദ്ദാം ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് ഇത് രണ്ടാം തവണയാണ്.
പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.