

തൃശൂർ: ക്രിസ്മസ്, ന്യൂ ഇയർ സീസൺ പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രാതിരക്ക് പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. വഡോദരയിൽ നിന്നും തെലങ്കാനയിലെ ചെർലപ്പള്ളിയിൽ നിന്നും കേരളത്തിലേക്കും മംഗളൂരുവിലേക്കുമാണ് സർവീസുകൾ.
1. വഡോദര – കോട്ടയം സ്പെഷ്യൽ (നാല് ശനിയാഴ്ചകളിൽ)
ഈ മാസം 20 മുതൽ നാല് ശനിയാഴ്ചകളിലാണ് വഡോദരയിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്.
പോക്ക് (വഡോദര - കോട്ടയം): ശനിയാഴ്ച രാവിലെ 9 മണിക്ക് വഡോദരയിൽ നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാത്രി 7 മണിക്ക് കോട്ടയത്ത് എത്തും.
മടക്കം (കോട്ടയം - വഡോദര): ഞായറാഴ്ചകളിൽ രാത്രി 9 മണിക്ക് കോട്ടയത്ത് നിന്ന് ആരംഭിച്ച്, ചൊവ്വാഴ്ച രാവിലെ 6:30ന് വഡോദരയിൽ എത്തും.
കേരളത്തിലെ സ്റ്റോപ്പുകൾ: കാസറഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ.
ചെർലപ്പള്ളി – മംഗളൂരു സ്പെഷ്യൽ
തെലങ്കാനയിലെ ചെർലപ്പള്ളിയിൽ നിന്ന് മംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ അനുവദിച്ചിട്ടുണ്ട്.
ഈ മാസം 24, 28 തീയതികളിൽ സർവീസ് ഉണ്ടാകും.
പോക്ക് (ചെർലപ്പള്ളി - മംഗളൂരു): രാത്രി 11:30ന് ചെർലപ്പള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ, രണ്ടാം ദിവസം രാവിലെ 6:05ന് മംഗളൂരുവിൽ എത്തും.
മടക്കം (മംഗളൂരു - ചെർലപ്പള്ളി): 26, 30 തീയതികളിൽ രാവിലെ 9:55ന് മംഗളൂരുവിൽ നിന്ന് ആരംഭിച്ച്, പിറ്റേന്ന് വൈകീട്ട് 5 മണിക്ക് ചെർലപ്പള്ളിയിലെത്തും.
കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാസറഗോഡ്.