കോഴിക്കോട്ട് കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു
Sat, 18 Mar 2023

കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു. പെരുമുഖം സ്വദേശി ധനീഷ്(58) ആണ് മരിച്ചത്. അറപ്പുഴ പാലത്തിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.