Description
Digital Voice of Kerala
Monday, June 22, 2026

Digital Voice of Kerala
HomeKeralaഷാപ്പിൽ നിന്ന് ഭക്ഷണവും കള്ളും കഴിച്ചു: കോട്ടയത്തെ യുവാവിൻ്റെ മരണം ഭക്ഷ്യവിഷബാധ...

ഷാപ്പിൽ നിന്ന് ഭക്ഷണവും കള്ളും കഴിച്ചു: കോട്ടയത്തെ യുവാവിൻ്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം, 5 പേർ ചികിത്സയിൽ | Kottayam Man Dies

🎙️ Latest Podcast

കോട്ടയം: കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു. ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ശനിയാഴ്ച ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.(Kottayam Man Dies Suspected Food Poisoning Incident)

ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചത്. മീൻതലക്കറിയും കള്ളുമാണ് ഇവർ കഴിച്ചത്. പിന്നാലെ ഭക്ഷണം കഴിച്ചതിന് ശേഷം എല്ലാവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് ജ്യോതിഷിന്റെ മരണം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.

Story Summary

A 42-year-old man named Jyothish died in Kottayam, with authorities suspecting food poisoning after he and his friends consumed food and alcohol from a local toddy shop. Five others from the group are currently receiving medical treatment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.