കൊച്ചി: വധശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (Kochi kaapa arrest) പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ തെക്കേൽ വീട്ടിൽ അഭിജിത്തിനെയാണ് (അപ്പു) കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്.
വധശ്രമം, കവർച്ച, ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ ഏപ്രിൽ 30-ന് തിരുവാണിയൂർ അമ്പലമ്പടി ഭാഗത്തുവെച്ച് സ്ത്രീയുടെ സ്വർണ്ണമാല കവർന്ന കേസിലും അഭിജിത്ത് പ്രതിയായിരുന്നു.
പുത്തൻകുരിശ്, ചോറ്റാനിക്കര, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ ശുപാർശ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ ജി. പ്രിയങ്ക കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
Story Summary:
Abhijith, a habitual offender involved in multiple criminal cases including attempted murder, robbery, and crimes against women, has been detained under KAAPA and sent to Viyyoor Central Jail following an order by the Ernakulam District Collector.


