Times Kerala

 കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ

 
 കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ
കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ മു​സ്ലീം ലീ​ഗ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​എം. ഷാ​ജി​ക്ക് ആ​ശ്വാ​സം. ഷാ​ജി​ക്കെ​തി​രാ​യ വി​ജി​ല​ന്‍​സ് കേ​സ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു.

മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് കേ​സ് സ്റ്റേ ​ചെയ്തിരിക്കുന്നത്. കേ​സ് സ്‌​റ്റേ ചെ​യ്ത കോ​ട​തി ഷാ​ജി​യു​ടെ ഹ​ര്‍​ജി മൂ​ന്ന് മാ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.
 കേ​സ് റ​ദ്ദാ​ക്ക​ണെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ജി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.  കേ​സി​ല്‍ ത​നി​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് നി​യ​മ വി​രു​ദ്ധ​മാ​യി​ട്ടാ​ണെ​ന്നാ​യി​രു​ന്നു ഷാ​ജി​യു​ടെ വാ​ദം. 

 

Related Topics

Share this story