

പാലക്കാട്: പട്ടാമ്പിയിൽ ട്രെയിനിടിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. അശ്വിൻ കൃഷ്ണ എന്ന വിദ്യാർഥിയാണ് മരിച്ചത്.കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അശ്വിൻ കൃഷ്ണ.യാത്രയ്ക്കുവേണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് വിദ്യാർഥിയെ ട്രെയിൻ ഇടിച്ചത്.ട്രെയിൻ ഇടിച്ച് അശ്വിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.