Times Kerala

 അന്തർ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി പിടിയിൽ

 
അന്തർ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനി പിടിയിൽ
കൊ​ച്ചി: പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ക​റ​ങ്ങി ന​ട​ന്ന് ലാ​പ്​ ടോ​പ്പു​ക​ളും ബൈ​ക്കു​ക​ളും മോ​ഷ്ടി​ക്കു​ക​യും കെ.​എ​സ്.​ഇ.​ബി​യി​ലെ​യും ജ​ല അ​​തോ​റി​റ്റി​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്​​ത അ​ന്ത​ർ സം​സ്ഥാ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി വി​നാ​യ​കി​നെ​യാ​ണ്​ പ്ര​ത്യേ​ക പൊ​ലീ​സ്​ സം​ഘം ത​മി​ഴ്നാ​ട് അ​മ്പൂ​രി​ൽ നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​മാ​ന മാ​ർ​ഗം കേ​ര​ള​ത്തി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം തി​രി​ച്ചു​പോ​കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ഇ​യാ​ളു​ടെ അ​മ്മ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ്.  

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ത​ന്നെ​യു​ള്ള സം​ഘ​ത്തി​ലെ മ​റ്റ്​ പ്ര​തി​ക​ളെ​യും പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.  മോ​ഷ​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തി​ന് കു​റ​ച്ച​ക​ലെ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ക്കു​ക​യും അ​തി​ൽ ക​റ​ങ്ങി​ന​ട​ന്ന് വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ട്​ വെ​ക്കു​ക​യു​മാ​ണ്​ രീ​തി.
 

Related Topics

Share this story