HomeKeralaസീചെം ട്രോഫി കേരളത്തിന്; ഹിമാചൽപ്രദേശിനെ തകർത്ത് സീനിയർ വനിതാ കിരീടം സ്വന്തമാക്കി...

സീചെം ട്രോഫി കേരളത്തിന്; ഹിമാചൽപ്രദേശിനെ തകർത്ത് സീനിയർ വനിതാ കിരീടം സ്വന്തമാക്കി | Seachem trophy Kerala women’s cricket

പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം കിരീടം സ്വന്തമാക്കി (Seachem trophy Kerala women’s cricket). ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് പരാജയപ്പെടുത്തിയാണ് കേരള വനിതാ ടീം ചാമ്പ്യന്മാരായത്. ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി. ഓപ്പണർമാരായ കിരൺ നവ്ഗിരെ (34), ടി. ഷാനി (30) എന്നിവർ മികച്ച തുടക്കം സമ്മാനിച്ചു. തുടർന്ന് നജ്ല സി.എം.സി. 15 പന്തിൽ 24 റൺസും നിയ നസ്നീൻ വെറും ആറ് പന്തിൽ 15 റൺസും നേടി സ്കോർ ഉയർത്തി.

ഹിമാചൽപ്രദേശിനായി നീന ചൗധരി നാല് വിക്കറ്റും യമുന വി. റാണ രണ്ട് വിക്കറ്റും നേടി.

147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചൽപ്രദേശിന്റെ ഇന്നിങ്‌സ് 18.3 ഓവറിൽ 98 റൺസിൽ അവസാനിച്ചു. ഹർലീൻ ഡിയോളിന്റെ 40 റൺസും ഹിമാൻഷി മേത്തയുടെ 30 റൺസുമൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല.

കേരളത്തിനായി നിയ നസ്നീൻ നാല് ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ വെറും എട്ട് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മത്സരത്തിന്റെ ഗതി നിർണയിച്ചു. മൃദുല വി.എസ്., ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും സജന സജീവൻ ഒരു വിക്കറ്റും നേടി ബൗളിങ്ങിൽ മികച്ച പിന്തുണ നൽകി.

ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് കേരളം തോൽവി വഴങ്ങിയത്. ഇതിന് മുമ്പ് സീചെം ട്രോഫിയുടെ അണ്ടർ-19 വിഭാഗത്തിലും കേരളം കിരീടം നേടിയിരുന്നു. ഇതോടെ വനിതാ വിഭാഗങ്ങളിൽ കേരള ക്രിക്കറ്റിന് ഇരട്ട കിരീട നേട്ടമാണ് സ്വന്തമായത്.

Story Summary:
Kerala won the Senior Women’s Seachem Trophy by defeating Himachal Pradesh by 48 runs in the final at Puducherry. Niya Nasneen starred with an outstanding bowling performance to earn the Player of the Match award.

WhatsApp Channel Banner

Latest updates

പ്രാദേശിക വിപണി പിടിക്കാൻ കല്യാൺ ജൂവലേഴ്‌സ്; പുതിയ ബ്രാൻഡ്...

കൊച്ചി: തമിഴ്‌നാട് വിപണിയെ ലക്ഷ്യമിട്ട് തങ്ങളുടെ ആദ്യ പ്രാദേശിക ആഭരണ ബ്രാൻഡായ 'അക്ഷയ തങ്ക മാളിഗൈ' (എ.ടി.എം) അവതരിപ്പിച്ച് കല്യാൺ ജൂവലേഴ്‌സ് (Kalyan Jewellers). ബ്രാൻഡിന്റെ പേരും ലോഗോയും ഭാവി പദ്ധതികളും കമ്പനിദ്യോഗികമായി...

സൗഹൃദദിനത്തിൽ പുതിയ ഡിജിറ്റൽ സർപ്രൈസുമായി എയർടെൽ; ഇനി റീച്ചാർജിനൊപ്പം...

തിരുവനന്തപുരം: വരാനിരിക്കുന്ന സൗഹൃദദിനത്തിൽ ഉപഭോക്താക്കൾക്കായി വ്യത്യസ്തമായൊരു ക്യാമ്പെയ്നുമായി ടെലികോം ഭീമന്മാരായ ഭാരതി എയർടെൽ (Airtel Friendship Day offer). സുഹൃത്തുക്കൾക്ക് മൊബൈൽ റീച്ചാർജ് ചെയ്തു നൽകുന്നതിനൊപ്പം ഡിജിറ്റൽ ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ അയക്കാനുള്ള സൗകര്യമാണ്...

ഉയർന്ന തിരമാല മുന്നറിയിപ്പ്: കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ...

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ തീരദേശ ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും (Kerala high wave alert) സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ...

പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർക്കു 37...

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഓട്ടോഡ്രൈവർക്കു 37 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി (Child sexual...

കൗൺസിലർ സുഗതന്റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പ് അണ്ടർ...

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ (R Sugathan) അവധി അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിയുടെയോ വകുപ്പ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...