HomeKeralaന്യൂനമർദ്ദ പാത്തി ദുർബ്ബലമായി: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും; ഇന്ന് ഒരു...

ന്യൂനമർദ്ദ പാത്തി ദുർബ്ബലമായി: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും; ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല | Kerala weather update

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പരക്കെ ലഭിച്ച കനത്ത മഴയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.(Kerala weather update, Rainfall intensity to decrease in Kerala no alerts issued for today)

അതേസമയം, വരും മണിക്കൂറുകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായതാണ് കേരളത്തിൽ മഴ കുറയാൻ പ്രധാന കാരണം.

നിലവിൽ തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ, മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദ മേഖല അടുത്ത മണിക്കൂറുകളിൽ ക്രമേണ ശക്തി കുറയും.

Story Summary

The India Meteorological Department (IMD) has predicted a significant reduction in rainfall across Kerala, with no weather alerts issued for any district today. While only isolated light to moderate rain is expected until Tuesday, the IMD has warned of strong winds reaching up to 40 km/h and advised the public to remain vigilant.

Clickable Info Box