തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ തോതിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി.(Kerala Heavy Rain Alert Educational Institutions Holiday Declared)
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അപകട സാധ്യത മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ പൂർണ്ണ അവധിയാണ്. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതപഠന ശാലകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും. കാസർകോട്, വയനാട് ജില്ലകളിലെ റസിഡൻഷ്യൽ സ്കൂളുകൾക്കും ഹോസ്റ്റൽ സൗകര്യമുള്ള കോളേജുകൾക്കും ഈ അവധി ബാധകമായിരിക്കില്ല. വടകര, താമരശ്ശേരി താലൂക്കുകളിൽ മുൻകൂട്ടി നിശ്ചയിച്ച ഓൺലൈൻ ക്ലാസുകൾ സാധാരണപോലെ നടക്കും.
Story Summary
Heavy rains are expected to continue across Kerala today and tomorrow, prompting orange alerts in multiple districts. Educational institutions in Kasaragod, Wayanad, Ernakulam, Alappuzha, and Kottayam, along with select taluks in Kozhikode, have been declared holidays. Fishermen are strictly advised not to venture into the sea due to rough conditions.


