തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ സംഘടനാ പ്രവർത്തനം നേരത്തെ ആരംഭിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം. ‘മിഷൻ 29’ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഭാവിയിൽ നടപ്പിലാക്കാൻ സാധ്യതയുള്ള മണ്ഡല പുനർനിർണ്ണയത്തിലൂടെ സംസ്ഥാനത്തെ സീറ്റുകളുടെ എണ്ണം 30 ആയി ഉയർന്നാൽ 6 മുതൽ 8 സീറ്റുകൾ വരെ പിടിച്ചെടുക്കുക എന്നതാണ് കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന ലക്ഷ്യം.(Kerala BJP Begins Early Lok Sabha Prep Under Mission 29 Ignore Fund Scam Allegations)
നിലവിലെ രീതിയിൽ 20 സീറ്റുകളാണ് ഉള്ളതെങ്കിൽ കുറഞ്ഞത് 4 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. ഇതിന്റെ ഭാഗമായി പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും ചുമതലക്കാരെയും തന്ത്രപരമായി നേരത്തെ തന്നെ നിശ്ചയിച്ച് പ്രചാരണത്തിലേക്ക് കടക്കാനാണ് ധാരണ. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ, തൃശൂരിൽ സുരേഷ് ഗോപി, പത്തനംതിട്ടയിൽ അനൂപ് ആന്റണി എന്നിവരുടെ പേരുകൾ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ പ്രാഥമികമായി പരിഗണിക്കുന്നുണ്ട്.
അതേസമയം, പാർട്ടിയിൽ അടുത്തിടെ ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ കാര്യമായി ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. അടിയന്തരമായി കോർ കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം മാത്രമാണ് ചേർന്നത്. ആരോപണങ്ങൾ ഗൗനിക്കാതെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി മുന്നോട്ടു പോകാനാണ് പാർട്ടിയുടെ തീരുമാനം.
Story Summary
The Kerala BJP state leadership has decided to start early preparations for the upcoming Lok Sabha elections under its ‘Mission 29’ strategy. Aiming to win 6 to 8 seats if constituency delimitation increases Kerala’s tally to 30, or at least 4 seats under the current 20-seat setup, the party is initiating discussions on early candidate selection while ignoring internal fund misappropriation allegations.


