കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നതിനിടെ, കണ്ണൂരിൽ കെ. സുധാകരന്റെ വസതിയിൽ കെ.സി. വേണുഗോപാൽ – കെ. സുധാകരൻ ഗ്രൂപ്പുകളുടെ സംയുക്ത യോഗം വിളിച്ചു. ഒന്നിച്ച് നിൽക്കുന്നതിൻ്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഈ ഗ്രൂപ്പ് കൂടിച്ചേരൽ.(KC Venugopal K Sudhakaran Joint Group Meeting In Kannur Amid Kerala CM Race)
അതേസമയം, ഡൽഹിയിലേക്ക് വിളിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡ് ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു. ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും വരാൻ സാധിക്കില്ലെന്ന് അദ്ദേഹം മറുപടി നൽകി.
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയ്ക്ക് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കി. കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോട് നാളെ ഡൽഹിയിലെത്താൻ എ.ഐ.സി.സി. നേതൃത്വം നിർദ്ദേശിച്ചു. മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി. വേണുഗോപാലിന്റെ പേരിന് പ്രഥമ പരിഗണന ലഭിക്കുന്നു എന്ന സൂചനകൾക്ക് പിന്നാലെയാണ് മുതിർന്ന നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദം ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ചർച്ചകൾ നടത്തി.
സോണിയാ ഗാന്ധിയുമായുള്ള അവസാനഘട്ട കൂടിയാലോചനകൾക്ക് ശേഷം ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസിന് വിട്ടുനൽകിയ ഘടകകക്ഷികളും കെ.സി. വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രഖ്യാപനം ഡൽഹിയിൽ വെച്ച് ഖാർഗെയോ രാഹുൽ ഗാന്ധിയോ നടത്തണോ, അതോ കേരളത്തിൽ നിയമസഭാ കക്ഷി യോഗം ചേർന്ന് പ്രഖ്യാപിക്കണോ എന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും.
Story Summary
Amidst the ongoing Chief Ministerial discussions in Kerala, a joint meeting of the KC Venugopal and K Sudhakaran factions was held at Sudhakaran’s residence in Kannur. Meanwhile, Mullappally Ramachandran has informed the High Command that he will not be attending the leadership meeting in Delhi, despite being invited by Deepa Dasmunshi.

