Times Kerala

 കാസര്‍ഗോഡ് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ജീപ്പിന് തീപിടിച്ചു

 
 കാസര്‍ഗോഡ് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ജീപ്പിന് തീപിടിച്ചു
 കാസര്‍ഗോഡ് : ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ചു.  കാഞ്ഞങ്ങാട് അജാനൂര്‍ ക്രസന്റ് സ്‌കൂളിന്റെ ബൊലോറോ ജീപ്പിനാണ് തീപിടിച്ചത്.  അപകടത്തിൽ ജീപ്പ് പൂര്‍ണമായി കത്തി നശിച്ചു. ജീപ്പിന്റെ ഡ്രൈവറായ നിസാമുദ്ദീന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുളള ഗാര്‍ഡന്‍ വളപ്പ് റോഡിലാണ് അപകടം നടന്നത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല . കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

Related Topics

Share this story