Times Kerala

 കാസർകോട് സ്വദേശി ​കൊച്ചിയിൽ കുഴഞ്ഞുവീണ് മരിച്ചു

 
കാസർകോട് സ്വദേശി ​കൊച്ചിയിൽ കുഴഞ്ഞുവീണ് മരിച്ചു
 

കൊച്ചി: കാസർകോട് പാണത്തൂർ സ്വദേശി ​കൊച്ചിയിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പാണത്തൂർ പാറപ്പുറത്ത് വീട്ടിൽ കബീർ (49) ആണ് മരിച്ചത്. രാവിലെ നാട്ടിലേക്ക് പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. 

  കടയുടെ സമീപത്തുള്ള റൂമിൽവെച്ച് ഇന്ന് പുലർച്ചെ അസ്വസ്ഥത അനുഭവ​പ്പെട്ട കബീർ പുലർച്ചെ 5.30ഓടെ മരടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 8.45 ഓടെ റൂമിൽ തിരിച്ചെത്തി. എന്നാൽ 9 മണിക്ക് ശേഷം റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടനെ ആംബുലൻസിൽ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെട്ടൂർ മാർക്കറ്റ് റോഡിലുള്ള മൂന്നാർ സ്പൈസസ് എന്ന കടയിലെ ജീവനക്കാരനാണ്.  മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
 

Related Topics

Share this story