പത്തനംതിട്ട : ആരോഗ്യവചകുപ്പ് മന്ത്രി വീണ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ നടപടി ഉണ്ടായേക്കും. ഇവ വിശദമായി പഠിക്കുമെന്നാണ് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞത്. (Hate post against Veena George)
മന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ്.
മന്ത്രി പോയിട്ട് എം എൽ എ ആയിരിക്കാനുള്ള അർഹത പോലുമില്ലെന്നും, കൂടുതൽ പറയിപ്പിക്കരുതെന്നുമാണ് ഇതിൽ പറയുന്നത്.