പാലക്കാട് : ഒറ്റപ്പാലത്ത് 22കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. മരിച്ചത് സ്നേഹയാണ്. (Palakkad woman suicide case)
ഇവരുടെ ഭർത്താവ് സുർജിത്ത് പറയുന്നത് യുവതി ഇയാൾ ഉറങ്ങിയതിന് ശേഷം അടുത്ത മുറിയിൽ എത്തി ഷാൾ ഉപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്നാണ്.
സ്നേഹ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും ഇയാൾ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.