
മലപ്പുറം : കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. (Nipah Virus in Kerala)
സാമ്പിൾ പൂനെ എൻ ഐ വിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ ക്വാറൻ്റീനിലാണ്. പെൺകുട്ടിയുടെ മസ്‌തിഷ്‌ക്ക മരണം സ്ഥിരീകരിച്ചത് ഈ മാസം ഒന്നിനാണ്.