Kottayam Medical College : കോട്ടയം മെഡിക്കൽ കോളേജിലെ അപകടം: മാധ്യമങ്ങൾക്ക് അപകട സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക്

തകർന്നത് ഉപയോഗശൂന്യമായ വാർഡിൻ്റെ ഭാഗമാണെന്ന് മന്ത്രിമാരും അധികൃതരും പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തിയിരുന്നു.
Media is not allowed to enter Kottayam Medical College accident site
Published on

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിട ഭാഗം തകർന്നുവീണ് സ്ത്രീ മരിച്ച സാഹചര്യത്തിൽ അപകട സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്. ഇത് കോളേജ് അധികൃതർ തടഞ്ഞു. തകർന്നത് ഉപയോഗശൂന്യമായ വാർഡിൻ്റെ ഭാഗമാണെന്ന് മന്ത്രിമാരും അധികൃതരും പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തിയിരുന്നു. (Media is not allowed to enter Kottayam Medical College accident site)

അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീഴുകയും രണ്ടര മണിക്കൂറോളം അതിനടിയിൽ പെട്ട് സ്ത്രീ സംഭവത്തിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം ആരംഭിക്കും.

അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്യും. സർക്കാർ കളക്ടർക്ക് നൽകിയിരിക്കുന്ന നിർദേശം അതിവേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ്. രക്ഷാപ്രവർത്തനത്തിലെ കാലതാമസം ഉൾപ്പെടെ അന്വേഷിക്കും.

അതേസമയം, മരിച്ച ബിന്ദുവിൻ്റെ സംസ്ക്കാരം ഇന്ന് നടക്കും. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധങ്ങൾ ഇന്നും നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com