Times Kerala

കരുവന്നൂര്‍ തട്ടിപ്പ്: ഇ ഡി അന്വേഷണം എം.കെ.കണ്ണനിലേക്ക്
 

 
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എറണാകുളത്തും തൃശൂരും ഇഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം.കെ.കണ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. അയ്യന്തോള്‍ സഹകരണ ബാങ്കിലെ റെയ്ഡിന് പിന്നാലെ എം.കെ.കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തി.

സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ കൊച്ചിയില്‍നിന്നെത്തിയ പത്തംഗ ഇഡി സംഘമാണ് റെയ്ഡ് സംഘടിപ്പിച്ചത്. കണ്ണനെ രാവിലെ വിളിച്ച് വരുത്തിയ ശേഷം ഇയാളുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. കരുവന്നൂര്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറിന്‍റെയും കുടുംബാംഗങ്ങളുടെയും പേരില്‍ അയ്യന്തോള്‍ ബാങ്കിലുള്ള നാല് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു.

ഇയാളുടെ അക്കൗണ്ടുകളിലക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 40 കോടി രൂപയുടെ ഇടപാടുകള്‍ നടന്നെന്നാണ് റിപ്പോർട്ടുകൾ. ഒരു ദിവസം 50000 രൂപ വച്ച് 25ലേറെ തവണ ഇയാള്‍ ബാങ്കില്‍ പണം നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാനാണ് ഈ നിക്ഷേപം നടത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു

Related Topics

Share this story