കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീൻ 11ന് ഇഡിക്ക് മുന്നില്‍ ഹാജരാകും
Sep 5, 2023, 23:51 IST

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎക്ക് വീണ്ടും നോട്ടീസ് അയച്ച് ഇഡി. 11ന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ഇഡി അറിയിക്കുകയുണ്ടായി.ഇത് മൂന്നാം തവണയാണ് മൊയ്തീന് ഇഡി നോട്ടീസ് നല്‍കുന്നത്. അതേസമയം, 11ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് എ.സി.മൊയ്തീന്‍ അറിയിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യമാണെങ്കിലും ഇ.ഡിക്ക് മുന്നിലെത്തും. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുമെന്നും മൊയ്തീന്‍ പറഞ്ഞു. കേസിൽ ആരോപണ വിധേയരായ പി.സതീഷ് കുമാർ, മുൻ ബാങ്ക് മാനേജർ ബിജു കരീമടക്കമുള്ളവർ നേരത്തെ ഇഡി ഓഫീസിൽ ഹാജരായിരുന്നു.
