Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKeralaകരിപ്പൂരിൽ സ്വർണ്ണവേട്ട: എമർജൻസി ലാംപിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം...

കരിപ്പൂരിൽ സ്വർണ്ണവേട്ട: എമർജൻസി ലാംപിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയിൽ | Karipur Gold Smuggling

🎙️ Latest Podcast

റിപ്പോർട്ട്: അൻവർ ഷരിഫ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പോലീസ് പിടികൂടി. ദുബായിൽ നിന്ന് ‘ഫ്ലൈ നാസ്’ വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ നീലക്കുഴിയിൽ അസ്ലം (40) ആണ് പിടിയിലായത് (Karipur Gold Smuggling). ലഗേജിനുള്ളിൽ കരുതിയിരുന്ന എമർജൻസി വിളക്കിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 10 സ്വർണ്ണ ബിസ്ക്കറ്റുകൾ.

1165 ഗ്രാം ഭാരമുള്ള സ്വർണ്ണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വിമാനത്താവളത്തിലെത്തിയ ഇയാളെ പോലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. പ്രതിയെയും പിടിച്ചെടുത്ത സ്വർണ്ണത്തെയും തുടർനടപടികൾക്കായി പോലീസിന് കൈമാറി.

Summary: Police intercepted a gold smuggling attempt at Karipur International Airport, seizing 1165 grams of gold concealed inside an emergency lamp. The accused, 40-year-old Aslam from Kizhisseri, Malappuram, arrived from Dubai via a FlyNas flight. Acting on a tip-off, the SP’s special investigation squad apprehended him during the inspection, leading to the recovery of ten gold biscuits.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.