Times Kerala

 ക​ര​മ​ന അ​ഖി​ൽ വധ​ക്കേ​സ്; കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു പേ​രും പി​ടി​യി​ൽ

 
ക​ര​മ​ന അ​ഖി​ൽ വധ​ക്കേ​സ്; കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു പേ​രും പി​ടി​യി​ൽ
 

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന അ​ഖി​ൽ വ​ധ​ക്കേ​സ് കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നു പേ​രും പി​ടി​യി​ലാ​യ​താ​യി പോ​ലീ​സ്. മു​ഖ്യ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​മേ​ഷി​നെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​താ​നം ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ബാ​റി​ൽ​വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ഖി​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​റി​ലെ​ത്തി​യ സം​ഘം അ​ഖി​ലി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്.

കേ​സി​ൽ പ്ര​തി​ക​ളാ​യി​രു​ന്ന അ​ഖി​ൽ എ​ന്ന അ​പ്പു, വി​നീ​ത് രാ​ജ് എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത് വാ​ഹ​ന​മെ​ത്തി​ച്ച് ന​ൽ​കി​യ കു​ട്ട​പ്പ​ൻ എ​ന്ന അ​നീ​ഷ്, ഹ​രി​ലാ​ൽ, കി​ര​ൺ കൃ​ഷ്ണ, കി​ര​ൺ എന്നിവരെയും നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

 

Related Topics

Share this story