HomeKeralaഫോൺ റീസെറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചു; കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി...

ഫോൺ റീസെറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചു; കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്കറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു | Kafir screenshot case update

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദമുയർത്തിയ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിലെ പ്രധാന പ്രതിയും ഡി.വൈ.എഫ്.ഐ (DYFI) നേതാവുമായ ജിതിൻ ഭാസ്കറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു (Kafir screenshot case update). പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ഉത്തരവുണ്ടായത്.

വിവാദ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതും അത് വാട്സ്ആപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനം വഴി ഇരുന്നൂറിലധികം വ്യക്തികൾക്കും ഗ്രൂപ്പുകളിലേക്കും വ്യാപകമായി പ്രചരിപ്പിച്ചതും ജിതിൻ ഭാസ്കർ തെന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കേസിനെ സംബന്ധിക്കുന്ന നിരവധി നിർണ്ണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ, അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് പ്രതി തന്റെ മൊബൈൽ ഫോൺ പൂർണ്ണമായി റീസെറ്റ് (Reset) ചെയ്ത് നിർണ്ണായക ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായി എസ്.ഐ.ടി കോടതിയിൽ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഫോണിലെ ഡാറ്റകൾ പൂർണ്ണമായി മായ്ക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. ഫോണിലെ വിവരങ്ങൾ മനഃപൂർവ്വം മായ്ച്ചുകളഞ്ഞതായി ചോദ്യം ചെയ്യലിൽ പ്രതിയും സമ്മതിച്ചിട്ടുണ്ട്.

മായ്ക്കപ്പെട്ട നിർണ്ണായക ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി മൊബൈൽ ഫോൺ തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലേക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ മൊബൈൽ ഫോൺ കോടതിയുടെ കസ്റ്റഡിയിലാണുള്ളത്. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോൺ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കും.

അതേസമയം, ജിതിൻ ഭാസ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ഇടത് സൈബർ അണികളെയും നേതാക്കളെയും ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം. ഈ വ്യാജ സ്ക്രീൻഷോട്ട് ജിതിൻ ആദ്യം ‘വടകര സ്ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തതെന്നും, അവിടെ നിന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വഴി ‘റെഡ് എൻകൗണ്ടർ’, ‘അമ്പാടിമുക്ക് സഖാക്കൾ’ തുടങ്ങിയ മറ്റ് ഇടത് ഗ്രൂപ്പുകളിലേക്ക് ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

Story Summary:
In the controversial Vadakara ‘Kafir’ screenshot case, the accused DYFI leader Jithin Bhaskar was remanded to 14 days of judicial custody by the Vadakara Magistrate Court. The Special Investigation Team (SIT) informed the court that Bhaskar created and widely circulated the fake screenshot via WhatsApp broadcasts across 200 groups. However, a district forensic sub-report confirmed that the accused intentionally reset his phone to destroy digital evidence. The SIT plans to send the phone to the state forensic lab in Thiruvananthapuram for data recovery.

WhatsApp Channel Banner

Latest updates

കനത്ത മഴയും ഉരുൾപൊട്ടലും: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായതിനെത്തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മോശം പരാമർശം നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകുന്നു: പ്രതികരണവുമായി...

ന്യൂഡൽഹി: തനിക്കെതിരെയും അന്തരിച്ച അമ്മയ്ക്കെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് അദ്ദേഹം ആദ്യമായി സംസാരിച്ചത്.(PM...

കേരളത്തിൽ കനത്ത മഴ: 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. പത്തനംതിട്ട തൂമ്പാക്കുളത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ തേക്കുതോട് കൊച്ചുപാലം പൂർണ്ണമായി വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന്...

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി...

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്. ശ്രീജിത്തിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി...

നെടുമങ്ങാട് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി ഇറങ്ങിയോടി; തിരച്ചിൽ...

തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...