Times Kerala

കെ.സുധാകരൻ ബുധനാഴ്ച കെ.പി.സി.സി. പ്രസിഡന്‍റായി ചുമതലയേൽക്കും; ഹൈക്കമാൻഡ് അനുമതി ലഭിച്ചു 

 
കെ. ​സു​ധാ​ക​ര​ൻ ഇ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല ഏ​റ്റെ​ടു​ക്കും
ന്യൂഡൽഹി: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തി കെ. സുധാകരൻ. പദവിയേറ്റെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. നാളെ പത്തുമണിക്കാണ് കെ സുധാകരൻ ചുമതലയേൽക്കുക. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള ഈ മടങ്ങിവരവ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇപ്പോഴും കെ.പി.സി.സി. പ്രസിഡൻറ് താൻ തന്നെയാണെന്നും സ്ഥാനം ഏതുസമയത്ത് ഏറ്റെടുക്കുന്നതിനും തടസമൊന്നുമില്ലെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞത് ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നാണ്. പാർട്ടിക്കുള്ളിൽ കെ.പി.സി.സി. പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് യാതൊരു അനിശ്ചിതത്വവും ഇല്ലെന്നും തനിക്കെതിരെ ഗൂഡാലോചന നടക്കുന്നതായി തോന്നിയിട്ടെന്നും സുധാകരൻ പറഞ്ഞു. 

Related Topics

Share this story