തിരുവമ്പാടിയിൽ UDF ഭരണം തുടരും: കോൺഗ്രസ് വിമതൻ ജിതിൻ പല്ലാട്ട് പ്രസിഡൻ്റ് ആകും | UDF

വിഷയത്തിൽ വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു.
UDF rule will continue in Thiruvambady, Congress rebel will become president
Updated on

കോഴിക്കോട്: എൽഡിഎഫും യുഡിഎഫും തുല്യനിലയിലായതിനെത്തുടർന്ന് അനിശ്ചിതത്വം നിലനിന്നിരുന്ന തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ജിതിൻ പല്ലാട്ടിനെ കൂട്ടുപിടിച്ചാണ് യുഡിഎഫ് അധികാരം നിലനിർത്തുന്നത്. ധാരണപ്രകാരം ജിതിൻ പല്ലാട്ട് പഞ്ചായത്ത് പ്രസിഡന്റാകും.(UDF rule will continue in Thiruvambady, Congress rebel will become president)

തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം കഴിഞ്ഞ ഒരാഴ്ചയായി പഞ്ചായത്ത് ഭരണത്തെച്ചൊല്ലി വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. പുന്നക്കൽ വാർഡിൽനിന്ന് സ്വതന്ത്രനായി വിജയിച്ച ജിതിൻ പല്ലാട്ടിന്റെ പിന്തുണ ആർക്കെന്നത് നിർണ്ണായകമായിരുന്നു. ഒടുവിൽ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഇന്ന് കോൺഗ്രസ് ജില്ലാ ഓഫീസിൽനിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഭരണം നിലനിർത്താനായത് മുന്നണിക്ക് വലിയ രാഷ്ട്രീയ ആശ്വാസമായി.

Related Stories

No stories found.
Times Kerala
timeskerala.com