Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKerala'MLAമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനം': മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ K മുരളീധരൻ |...

‘MLAമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനം’: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ K മുരളീധരൻ | K Muraleedharan On Kerala CM Selection

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമല്ല മാനദണ്ഡമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ജനവികാരവും ഘടകകക്ഷികളുടെ താൽപ്പര്യവും പരിഗണിക്കണം. കേവലം അംഗബലം മാത്രമായിരുന്നു അടിസ്ഥാനമെങ്കിൽ മുഖ്യമന്ത്രി പ്രഖ്യാപനം എന്നേ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(K Muraleedharan On Kerala CM Selection And High Command Meeting)

നിലവിൽ ജനപ്രതിനിധി അല്ലാത്ത ഒരാൾ മുഖ്യമന്ത്രിയായാൽ നേരിടേണ്ടി വരുന്ന ഉപതെരഞ്ഞെടുപ്പ് വെല്ലുവിളികൾ എഐസിസി ആലോചിക്കുമെന്നും, കോൺഗ്രസ് ഒരു മുഖ്യമന്ത്രിയെ കണ്ടെത്തുകയല്ല, മറിച്ച് യുഡിഎഫിനെ നയിക്കേണ്ട വ്യക്തിയെ തീരുമാനിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് വിളിച്ച വിശാല യോഗം ഇന്ന് ഡൽഹിയിൽ ചേരും. മുൻ കെപിസിസി അധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്റുമാർ എന്നിവരെ ഹൈക്കമാൻഡ് നേരിട്ട് വിളിപ്പിച്ചിട്ടുണ്ട്.

Story Summary

Senior Congress leader K. Muraleedharan stated that public sentiment and the opinions of UDF allies are crucial in deciding the Kerala Chief Minister, not just the number of MLAs. As the High Command meets in Delhi today, he also highlighted the risks of potential by-elections if a non-MLA is chosen.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.