Times Kerala

കെ മുരളീധരൻ പാലക്കാട് മത്സരിക്കുന്ന കാര്യം തള്ളിക്കളയാന്‍ പറ്റില്ല; വി കെ ശ്രീകണ്ഠന്‍
 

 
തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം സീ​റ്റു​ക​ളി​ൽ സി​പി​എം-​ബി​ജെ​പി ഡീ​ൽ: കെ. ​മു​ര​ളീ​ധ​ര​ൻ

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിസിസിയുടെ ചുമതലയുള്ള വി കെ ശ്രീകണ്ഠന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ പരാജയത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. കെ മുരളിധരന്‍ പാലക്കാട് മത്സരിക്കുന്ന കാര്യം തള്ളിക്കളയാന്‍ പറ്റില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

എന്നാല്‍, ഹൈക്കമാന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പാലക്കാട് കരുത്തനും ഊര്‍ജ്ജസ്വലനുമായ സ്ഥാനാര്‍ത്ഥി എത്തണം. തൃശ്ശൂരിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ രമ്യതയിൽ പരിഹരിക്കും. മുരളീധരനുമായി നടത്തിയ ചര്‍ച്ച പോസിറ്റീവാണെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. മുരളീധരന്റെ പരാജയത്തെിനുശേഷം തൃശ്ശൂര്‍ ഡിസിസിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

Related Topics

Share this story