കെ എം ബഷീര്‍ കൊലക്കേസ്; നേരിട്ട് കോടതിയില്‍ ഹാജരാകാൻ ശ്രീറാം വെങ്കിട്ടരാമന് നിർദേശം

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനി വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് നിര്‍ദേശം നൽകിയത്. ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.
ഓഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി ഇതിന് മുൻപ് തള്ളിയിരുന്നു. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും എടുത്തിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാം ഉന്നയിച്ച വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.