

തിരുവനന്തപുരം: രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്ക് വഴിവെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്തിനെക്കുറിച്ചാണെന്നോ ആരെക്കുറിച്ചാണെന്നോ വ്യക്തമാക്കാതെ മന്ത്രി പങ്കുവെച്ച മൂന്ന് വരികളാണ് ഇപ്പോൾ നിഗൂഢത പടർത്തുന്നത്.(Will the truth be revealed? Minister Veena George with a mysterious post)
"പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു. സത്യത്തിന്റെ ചുരുൾ അഴിയുമോ?" എന്നായിരുന്നു പോസ്റ്റ്. യാതൊരു വിശദീകരണവുമില്ലാതെ പങ്കുവെച്ച ഈ പോസ്റ്റിന് താഴെ നിമിഷങ്ങൾക്കകം നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ ഈ പ്രതികരണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും സോണിയാ ഗാന്ധിയെ കണ്ടതിനെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചോദ്യം ചെയ്തിരുന്നു. ഇവർക്ക് സോണിയാ ഗാന്ധിയുമായി എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.