സിനിമയിലേക്കെന്ന വാർത്തകൾ വ്യാജം, BJPയുടെ വളർച്ച ഗൗരവതരം: നിലപാട് വ്യക്തമാക്കി വൈഷ്ണ സുരേഷ് | BJP

പിആർ വർക്ക് ആരോപണങ്ങൾക്ക് മറുപടി
സിനിമയിലേക്കെന്ന വാർത്തകൾ വ്യാജം, BJPയുടെ വളർച്ച ഗൗരവതരം: നിലപാട് വ്യക്തമാക്കി വൈഷ്ണ സുരേഷ് | BJP
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വൈഷ്ണ സുരേഷ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി രംഗത്ത്. താൻ സിനിമയിലേക്ക് പ്രവേശിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വൈഷ്ണ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.(BJP's growth is serious, Vaishna Suresh clarifies her stance)

തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ തനിക്കായി യാതൊരുവിധ പിആർ ഏജൻസികളെയും നിയോഗിച്ചിട്ടില്ലെന്ന് വൈഷ്ണ പറഞ്ഞു. തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രചരണങ്ങൾ താൻ അറിഞ്ഞുകൊണ്ടുള്ളതല്ലെന്നും കൗൺസിലർ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം കോർപ്പറേഷനിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വൈഷ്ണ തന്റെ നിലപാട് വ്യക്തമാക്കി. ബിജെപിയെപ്പോലുള്ള ഒരു പ്രസ്ഥാനം തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലെത്തുന്ന സാഹചര്യം അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. തനിക്കെതിരെ മനഃപൂർവം വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വൈഷ്ണ സുരേഷ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com