ശുചിത്വ പരിപാലനത്തിൻറെ മാതൃകയായി ജെ സി ഐ പാലക്കാട് ലീഡ് കോളേജ്
Sep 10, 2023, 18:59 IST

ജെ സി ഐ ഇന്ത്യയുടെ "ജൈത്ര" ജേസീ വാരാഘോഷത്തിൻറെ രണ്ടാം ദിനം ജെ സി ഐ പാലക്കാട് ലീഡ് കോളേജ് അംഗങ്ങൾ മലമ്പുഴ ഡാമിൻറെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കി . ശുചിത്വ ഭാരത സൃഷ്‌ടിക്കായി സംഘടനയുടെ ക്ളീൻ മലമ്പുഴ ഗ്രീൻ മലമ്പുഴ പദ്ധതിയുടെ ഭാഗമായാണ് പ്രസിഡണ്ട് അഭിജിത് രാകേഷിൻറെ നേതൃത്വത്തിൽ അംഗങ്ങളായ അൻപതോളം വിദ്യാർഥികൾ ശുചീകരണ യജ്ഞത്തിൻറെ ഭാഗമായത് . ലീഡ് കോളേജ് ചെയർമാൻ ഡോ .തോമസ് ജോർജ്ജ് പരിപാടി ഉത്ഘാടനം ചെയ്തു . കൂടാതെ ജല സംരക്ഷണത്തിനെക്കുറിച്ചുള്ള പ്രാധാന്യം മനസ്സിലാക്കുന്നതിനായി വിവിധ , വാണിജ്യ , വ്യവസായ , ഗവൺമെൻറ് സ്ഥാപനങ്ങളിൽ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിപ്പിച്ചു. ധോണി അങ്കണവാടിയിലേക്കു വാട്ടർ പ്യൂരിഫയർ സംഭാവന ചെയ്തു . മേഖലാ വൈസ് പ്രസിഡണ്ട് വർഷ എസ് കുമാർ മുഖ്യാതിഥിയായി .