തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഗണഗീതം പാടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമർദ്ദനം. സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാൻ ശശിധരനെയാണ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(CPM leader brutally beaten up, 6 RSS-BJP workers arrested)
രാത്രി പത്ത് മണിയോടെ പരിപാടി തടസ്സപ്പെട്ടു. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാൻ ശശിധരനെ പ്രതികൾ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഷാനിന്റെ കൈയ്ക്ക് പൊട്ടലുണ്ട്, തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുമുണ്ട്.
സംഭവത്തിൽ ആറ് ആർഎസ്എസ്-ബിജെപി പ്രവർത്തകരെ പാലോട് പോലീസ് രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണിവർ.