77-ആം റിപ്പബ്ലിക് ദിനത്തിൽ ശബ്‌ദത്തിലൂടെ ഇന്ത്യയെ അനുഭവിപ്പിക്കുന്ന മിർച്ചിയുടെ 'ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്'

77-ആം റിപ്പബ്ലിക് ദിനത്തിൽ ശബ്‌ദത്തിലൂടെ ഇന്ത്യയെ അനുഭവിപ്പിക്കുന്ന മിർച്ചിയുടെ 'ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്'

Published on

കൊച്ചി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, മിർച്ചി ഇന്ന് “ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്” എന്ന പ്രത്യേക ഓഡിയോ ടാബ്ലോ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നു. ജനുവരി 26-ന് നടക്കുന്ന ഈ റിപ്പബ്ലിക് ദിന പരിപാടിയിൽ, ഇന്ത്യയിലെ ഐതിഹാസികവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ 77 വിവിധ ഇടങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 77 ഓഡിയോ ടാബ്ലോകൾ സംപ്രക്ഷേണം ചെയ്യുന്നു. ഇന്ത്യയുടെ വൈവിധ്യവും ആത്മാവും ഭംഗിയും ശബ്ദാവിഷ്ക്കരണത്തിലൂടെ ശ്രോതാക്കളിലേക്കെത്തിക്കാനാണ് ഈ പ്രോഗ്രാം ഉദ്ദേശിക്കുന്നത്.

കാഴ്ചകളെ ആശ്രയിക്കാതെ, ശബ്ദത്തിലൂടെ ഇന്ത്യയെ അനുഭവിപ്പിക്കുന്ന ഈ ഓഡിയോ ടാബ്ലോകൾ, പലരും നേരിട്ട് സന്ദർശിച്ചിട്ടില്ലാത്ത ഇടങ്ങളിലേക്കു പോലും ശ്രോതാക്കളെ എത്തിക്കുന്നു.

ഇന്ന് മിർച്ചിയിൽ സംപ്രേഷണം ചെയ്യപ്പെടുന്ന “ഇടങ്ങൾ പലത്, ഇന്ത്യ ഒന്ന്” ഇന്ത്യയുടെ ഐക്യത്തെയും വൈവിധ്യത്തെയും ഒരുപോലെ ആഘോഷിക്കുന്ന ഒരു വ്യത്യസ്ത റിപ്പബ്ലിക് ദിന അനുഭവമായിരിക്കും എന്ന് പ്രത്യാശിക്കുന്നു.

Times Kerala
timeskerala.com