'ഞങ്ങൾക്കെല്ലാം അതിൽ സന്തോഷം, മുൻപ് അവരവരുടേതായ നിലപാടുകൾ അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്': വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് CPM | VS Achuthanandan

മുൻകാല നിലപാടുകളിൽ നിന്നുള്ള മാറ്റം
'ഞങ്ങൾക്കെല്ലാം അതിൽ സന്തോഷം, മുൻപ് അവരവരുടേതായ നിലപാടുകൾ അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്': വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് CPM | VS Achuthanandan
Updated on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. പുരസ്‌കാര ലബ്ധിയിൽ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്നും ഈ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.(CPM welcomes VS Achuthanandan's Padma Vibhushan award)

മുൻപ് ഇ.എം.എസ്, ജ്യോതി ബസു, ബുദ്ധദേബ് ഭട്ടാചാര്യ തുടങ്ങിയ നേതാക്കൾക്ക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പാർട്ടി അത് നിരസിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ സാഹചര്യത്തെക്കുറിച്ച് എം.വി. ഗോവിന്ദൻ വിശദീകരിച്ചു. മുമ്പ് പാർട്ടി നേതാക്കന്മാർ അവരവരുടേതായ നിലപാട് അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. ഇതിപ്പോൾ വി.എസ്. അച്യുതാനന്ദൻ ഇല്ല. വി.എസിന്റെ കുടുംബം അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഞങ്ങൾക്കെല്ലാം അതിൽ സന്തോഷമാണ്. ഞങ്ങൾ ഇതിനെ സ്വാഗതം ചെയ്യുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

വി.എസിനൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിക്കും ഇത്തവണ പത്മവിഭൂഷൺ ലഭിച്ചിരുന്നു. എട്ട് മലയാളികളാണ് മൊത്തത്തിൽ പത്മ പുരസ്‌കാര പട്ടികയിൽ ഇടംപിടിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com