HomeKeralaജയലക്ഷ്മിയിലെ തീപിടുത്തം: കോടികളുടെ നഷ്ടം; ആവർത്തിക്കുന്ന അപകടത്തിൽ ദുരൂഹത.? | Jayalakshmi...

ജയലക്ഷ്മിയിലെ തീപിടുത്തം: കോടികളുടെ നഷ്ടം; ആവർത്തിക്കുന്ന അപകടത്തിൽ ദുരൂഹത.? | Jayalakshmi Silks Fire Loss

കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലുണ്ടായ വൻ തീപിടുത്തത്തിൽ വൻ നാശനഷ്ടം (Jayalakshmi Silks Fire Loss). വിവാഹ സീസണും വരാനിരിക്കുന്ന റംസാൻ, വിഷു ആഘോഷങ്ങളും പ്രമാണിച്ച് എത്തിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രി ആരംഭിച്ച തീ ഇന്ന് പുലർച്ചയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്.

2023-ലെ തീപിടുത്തത്തിൽ നാല് കോടിയുടെ നഷ്ടം സംഭവിച്ചിരുന്നു. എന്നാൽ ഇത്തവണ വലിയ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ നഷ്ടം ഇതിലും എത്രയോ മടങ്ങ് കൂടുതലായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.സ്ഥാപന ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ ഇന്ന് കോഴിക്കോട്ടെത്തും. മാനേജ്‌മെന്റ് കണക്കുകൾ പരിശോധിച്ച ശേഷമേ കൃത്യമായ നഷ്ടം വെളിപ്പെടുത്തൂ.

വെഡ്ഡിംഗ് സെക്ഷനിലെ ഗോഡൗണിൽ നിന്നാണ് തീ പടർന്നത്. ഫയർ അലാറം മുഴങ്ങിയെങ്കിലും മറ്റ് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചോ എന്നതിൽ വ്യക്തതയില്ല. ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം , ഒരേ സ്ഥാപനത്തിൽ അടിക്കടി തീപിടുത്തം ഉണ്ടാകുന്നത് സ്വാഭാവികമായും സംശയത്തിന് ഇടനൽകുന്നുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. ഇതിൽ വിദഗ്ധ പരിശോധന നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പതിനായിരം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളെയാണ് തീ ബാധിച്ചത്. സംഭവസമയത്ത് കൃത്യമായി ഇടപെട്ടതിനാൽ വലിയൊരു ദുരന്തവും ആളപായവും ഒഴിവാക്കാൻ സാധിച്ചു.

WhatsApp Channel Banner

Latest updates

ശബരിമല നെയ്യ് ക്രമക്കേട്: ഹൈക്കോടതി ഉത്തരവിന് പിന്നാലെ അതിവേഗ...

കൊച്ചി: ശബരിമല നെയ്യ് അഴിമതി കേസിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റേയും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി.(Sabarimala Ghee...

തമിഴ്‌നാട് ബജറ്റ്: 2031-ഓടെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക...

ചെന്നൈ: തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി ഡോ. എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്....

പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്നു: ക്രസ്റ്റ് ഗേറ്റുകൾ തുറന്നു,...

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നതായി തൃശൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് കൂടുതൽ...

‘അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു, അവസരങ്ങൾ വർദ്ധിച്ചു’: ആർട്ടിക്കിൾ 370...

ന്യൂഡൽഹി: ആർട്ടിക്കിൾ 370, 35(A) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5-ന് എടുത്ത...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...