‘ജയിലര്‍ സിനിമ 600 കോടി ക്ലബില്‍’, തൊട്ടുപിന്നിൽ കരുവന്നൂര്‍ ബാങ്ക് 500 കോടി ക്ലബില്‍’: നടൻ കൃഷ്ണകുമാർ
Sep 19, 2023, 19:13 IST

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ പ്രതികരിച്ച് നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാർ.
”ജയിലര്‍ സിനിമ 600 കോടി ക്ലബ്ബില്‍, തൊട്ടുപിന്നിലായി കരുവന്നൂര്‍ ബാങ്കും 500 കോടി ക്ലബ്ബില്‍.”-ഇതായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികരണവുമായി താരം രംഗത്ത് എത്തിയത്. താരത്തിന്റെ ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
