Times Kerala

അരളി അപകടകാരിയോ? അരളിപ്പൂവിൽ വിഷാംശം ഉണ്ടോ? സത്യാവസ്ഥ അരിയാം 

 
അരളി അപകടകാരിയോ? അരളിപ്പൂവിൽ വിഷാംശം ഉണ്ടോ? സത്യാവസ്ഥ അരിയാം
നഴ്സിങ് ജോലിക്കായി യു.കെ യിലേക്ക് പറക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെൺകുട്ടി കുഴഞ്ഞുവീണു മരിച്ച വാർത്ത കേട്ട് നമ്മൾ എല്ലാവരും ഞെട്ടിയതാണ്. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് വെളിപ്പെടുത്തി. അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 
അരളിപ്പൂവിൽ വിഷാംശമുണ്ടോ? ശരിക്കും അപകടകാരിയാണോ?
സംസ്ഥാനത്ത് സാധാരണയായി കാണപ്പെടുന്ന പൂക്കളിൽ ഒന്നാണ് അരളി. വളരെ അപകടകാരിയും മരണം വരെ സംഭവിക്കാവുന്ന പ്ലാന്റ് പോയിസൺ ആണ് അരളി. അരളിചെടി വലിയ അപകടകാരിയാണ്.
ഒരു കാരണവശാലും കഴിക്കരുത് അരളി. അലങ്കാരത്തിനും ക്ഷേത്രങ്ങളിൽ കൊടുക്കാൻ മാത്രം ഉപയോ​ഗിക്കാം. Nerium oleander എന്നതാണ് ഇവയുടെ ശാസ്ത്രീയ നാമം. ഹൃദയം, നാഡീവ്യഹം, ആമാശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ഇത് ദോഷമായി ബാധിക്കാം. രക്തക്കുഴലുകളെ ഇത് ബാധിച്ചാൽ ഹൃദയമിടിപ്പ് കുറയുകയും ബിപി കുറയ്ക്കുന്നതിനും വഴിവെക്കും. മാത്രമല്ല കാഴ്ചശക്തി കുറയുന്നതിനും കാരണമാകും. ഛർദ്ദി,വയറുവേദന, അബോധാവസ്ഥയിലാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത്.

Related Topics

Share this story