Times Kerala

 ഇ​ന്ത്യ​ന്‍ കോ​ഫിഹൗ​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച നി​ല​യി​ല്‍

 
 ഇ​ന്ത്യ​ന്‍ കോ​ഫിഹൗ​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ച നി​ല​യി​ല്‍
തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​രം ആ​റാ​ലും​മൂ​ട് ഇ​ന്ത്യ​ന്‍ കോ​ഫിഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​നെ വി​ശ്ര​മ​മു​റി​യി​ല്‍ തൂ​ങ്ങിമ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​യ്യാ​റ്റി​ന്‍​ക​ര വ്‌​ളാ​ങ്ങാ​മു​റി സ്വ​ദേ​ശി ലാ​ല്‍ സിം​ഗ് (50 ) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ​ദി​വ​സം രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​തെ ജീ​വ​ന​ക്കാ​ര്‍​ വി​ശ്ര​മി​ക്കു​ന്ന മു​റി​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍.

പു​ല​ര്‍​ച്ചെ നാ​ല​ര​യ്ക്ക് മ​റ്റ് ജീ​വ​ന​ക്കാ​രെ​ത്തി​യി​ട്ടും ലാ​ല്‍ സിം​ഗി​നെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ശ്ര​മ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിന് പിന്നാലെ   നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Related Topics

Share this story