ചെല്ലാനത്തെ അപകടത്തിൽ യുവാക്കളുടെ ആരോപണങ്ങൾ തള്ളി പോലീസ്: CCTV ദൃശ്യങ്ങൾ പുറത്ത് | Police

ചെല്ലാനത്തെ അപകടത്തിൽ യുവാക്കളുടെ ആരോപണങ്ങൾ തള്ളി പോലീസ്: CCTV ദൃശ്യങ്ങൾ പുറത്ത് | Police

അന്വേഷണം നടന്നു വരികയാണെന്ന് പുട്ട വിമലാദിത്യ അറിയിച്ചു.
Published on

കൊച്ചി: ചെല്ലാനം ഹാർബറിന് സമീപം വാഹനപരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ യുവാക്കളുടെ വാദങ്ങൾ കള്ളമാണെന്ന് പോലീസ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് സഹായിച്ചില്ലെന്നും ബൈക്കിന് പിന്നിൽ കെട്ടിവെച്ചാണ് കൊണ്ടുപോയതെന്നുമുള്ള ആരോപണങ്ങൾ ദൃശ്യങ്ങളിലൂടെ പോലീസ് പൊളിച്ചു.(Police rejects allegations in Chellanam accident, CCTV footage released)

അപകടത്തിന് പിന്നാലെ യുവാക്കൾ സ്വയം ബൈക്കിൽ ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ വന്നപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ യുവാക്കൾ മദ്യപിച്ചിരുന്നുവെന്ന് വൈദ്യപരിശോധന ഫലത്തിൽ വ്യക്തമായിട്ടുണ്ട്.

പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് പകരം 50 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. സംഭവത്തിൽ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹം ഇപ്പോഴും ചികിത്സയിൽ തുടരുകയുമാണ്.

വിഷയത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. തങ്ങൾക്കെതിരെ പോലീസ് അതിക്രമം കാട്ടിയെന്ന് കാണിച്ച് യുവാക്കൾ ആലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിന്മേലും അന്വേഷണം നടക്കുന്നുണ്ട്.

Times Kerala
timeskerala.com